വൻ ഓഫറുമായി ജിയോ, 399 രൂപയ്ക്ക് ജിഗാ ബ്രോഡ്ബാൻഡ്, 30 ദിവസ സർവീസും സെറ്റ്-ടോപ്പ് ബോക്സും ഫ്രീ !!!!......




രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ പുതിയ ബ്രോഡ്ബാൻഡ് ഓഫറുകൾ പ്രഖ്യാപിച്ചു. കമ്പനിയുടെ ബ്രോഡ്‌ബാൻഡ് സേവനമായ ജിയോഫൈബറിലേക്ക് കൂടുതൽ ഉപഭോക്താക്കളെ എത്തിക്കുന്നതിനുള്ള പുതിയ താരിഫ് പ്ലാനുകളാണ് ജിയോ ഇൻഫോകോം ലിമിറ്റഡ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്. കോവിഡ് -19 കാരണം മിക്കവരും വീട്ടിലിരുന്നാണ് പഠനവും ജോലിയും ചെയ്യുന്നത്. ഇത്തരം ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പ്ലാനുകള്‍.

പുതുക്കിയ പ്ലാൻ പ്രകാരം പുതിയ ഉപഭോക്താക്കൾക്കായി 30 ദിവസത്തെ ഫ്രീ ട്രയൽ ലഭിക്കും. 30 ദിവസത്തേക്കുള്ള ട്രയൽ കാലാവധിയിൽ 150 എംബിപിഎസ് വേഗത്തിലാണ് ഇന്റർനെറ്റ് ലഭിക്കുക. സൗജന്യ ട്രയൽ കാലയളവിൽ ഉപഭോക്താവ് ബ്രോഡ്ബാൻഡ് സേവനങ്ങൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ, സേവനങ്ങൾ ഒരു ബുദ്ധിമുട്ടും കൂടാതെ റദ്ദാക്കാമെന്ന് ജിയോ പറഞ്ഞു. നിങ്ങൾക്ക് സേവനം ഇഷ്‌ടമല്ലെങ്കിൽ, ഞങ്ങൾ അത് തിരികെ എടുക്കും, ചോദ്യങ്ങളൊന്നും ചോദിക്കില്ലെന്നും ജിയോ വക്താവ് പറഞ്ഞു.

ഇപ്പോൾ 399 രൂപ മുതലാണ് ജിയോഫൈബർ പ്ലാനുകൾ തുടങ്ങുന്നത്. ഇതോടൊപ്പം 4കെ സെറ്റ് ടോപ്പ് ബോക്സും സൗജന്യമായി നൽകുന്നുണ്ട്. ഇതോടൊപ്പം പത്തോളം ഒടിടി സേവനങ്ങളും സൗജന്യമായി ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. സെപ്റ്റംബർ 1 മുതൽ പുതിയ ഉപയോക്താക്കൾക്ക് ജിയോഫൈബർ കണക്ഷൻ 30 ദിവസത്തെ സൗജന്യ ട്രയൽ ലഭിക്കും. പരിഷ്‌ക്കരിച്ച പ്ലാനിൽ പരിധിയില്ലാത്ത ഇന്റർനെറ്റ് ഡൗൺലോഡും അപ്‌ലോഡ് വേഗവും സമാനമായിരിക്കും.

അതേസമയം, പുതിയ വരിക്കാർ സെക്യൂരിറ്റി ഡേപ്പോസിറ്റായി 1,499 രൂപ നൽകണം. 399 രൂപ പ്ലാനിൽ സെക്കൻഡിൽ 30 എംബിപിഎസ് വേഗത്തിൽ പരിധിയില്ലാത്ത ഇന്റർനെറ്റും വോയിസ് കോളും ലഭിക്കും. 699 രൂപയുടെ പ്ലാനിൽ സെക്കൻഡിൽ 100 എംബിപിഎസ് വേഗത്തിൽ പരിധിയില്ലാത്ത ഇന്റർനെറ്റും വോയിസ് കോളുകളും ലഭിക്കും. അതേസമയം, പ്രതിമാസം 999, 1,499 പ്ലാനുകളിലാണ് ഒടിടി സേവനങ്ങൾ ഓഫർ ചെയ്യുന്ന്. 999 രൂപയ്ക്ക് സെക്കൻഡിൽ 150 എംബിപിഎസ് വേഗത്തിൽ പരിധിയില്ലാത്ത ഇന്റർനെറ്റും വോയിസും കൂടെ പത്തോളം ഒടിടി സേവനങ്ങളും ലഭിക്കും. 1499 രൂപ പ്ലാനിൽ സെക്കൻഡിൽ 300 എംബിപിഎസ് വേഗത്തിൽ ഇന്റർനെറ്റ് ലഭിക്കും. ഇതിൽ പന്ത്രണ്ടോളം ഒടിടി സേവനങ്ങൾ നൽകുന്നുണ്ട്.

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വിഡിയോ, ഡിസ്നി+ഹോട്ട്സ്റ്റാർ, വൂട്ട്, സോണിലിവ്, സീ5, ലയൺസ്ഗേറ്റ് പ്ലേ, ജിയോസിനിമ, ഷെമാരൂ, ജിയോസാവൻ, യുട്യൂബ്, ഇറോസ് നൗ എന്നിവ ഒടിടി സേവനങ്ങളിൽ ഉൾപ്പെടും. ഈ സേവനങ്ങൾക്കെല്ലാം ഒറ്റത്തവണ ലോഗിൻ ചെയ്താൽ മതി. രാജ്യത്തെ 1,600 നഗരങ്ങൾക്കും പട്ടണങ്ങൾക്കും ബ്രോഡ്‌ബാൻഡ് ലഭ്യമാക്കുമെന്നാണ് റിലയൻസ് ജിയോ ഡയറക്ടർ ആകാശ് അംബാനി പറഞ്ഞത്.


Post a Comment

Previous Post Next Post