താവം റെയിൽവേ മേൽപ്പാലത്തിലെ അപാകതകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് ടി.വി.രാജേഷ് എം.എൽ.എ കത്ത് നൽകി....


പിലാത്തറ–-പാപ്പിനിശേരി കെഎസ്ടിപി റോഡിൽ താവം റെയിൽവേ മേൽപ്പാലത്തിൽ തകരാറിലായ  എക്സ്പാൻഷൻ ജോയിന്റ്  മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്   ടി വി രാജേഷ് എംഎൽഎ പാലക്കാട്  റെയിൽവേ സീനിയർ ഡിവിഷണൽ എൻജിനിയർക്ക് (പാലം വിഭാഗം)  കത്ത് നൽകി. പ്രവൃത്തി റെയിൽവേ വിഭാഗമാണ് നിർവഹിച്ചത്. എക്സ്പാൻഷൻ ജോയിന്റിലെ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ എസ്ടിപി ചീഫ് എൻജിനിയർ നേരത്തെ റെയിൽവേക്ക് കത്ത് നൽകിയിരുന്നു. താൽക്കാലികമായി കെഎസ്ടിപി വിഭാഗം ഇത് പരിഹരിച്ചിട്ടുണ്ട്. എന്നാൽ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. അപാകം പൂർണമായി പരിഹരിച്ചില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് ഇടയാകും
എത്രയും പെട്ടന്ന് ഇത് ശേരിയാക്കാനുള്ള നടപടി റെയിൽവേ സ്വീകരിക്കണം എന്ന് ടി.വി.രാജേഷ് എം.എൽ.എ നൽകിയ കത്തിൽ ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post