കണ്ണപുരം പഞ്ചായത്തിൽ മത്സ്യക്കൃഷി തുടങ്ങി..




കോവിഡ് പാശ്ചാത്തലത്തിൽ കാർഷിക മേഖലയിൽ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന സുഭിക്ഷ കരളം പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യക്കൃഷിക്ക് കണ്ണപുരം പഞ്ചായത്തിൽ തുടക്കമായി. പൊതുകുളങ്ങളിൽ മത്സ്യം വളർത്തുന്നതിനുള്ള പദ്ധതിയിൽ അമ്പലപ്പുറത്തുള്ള നെടുങ്കിള കുളത്തിലും അയ്യോത്ത് പോത്തൻകുളത്തിലും കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.വി.രാമകൃഷ്ണൻ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഉദ്ഘാടനംചെയ്തു. കണ്ണൂർ ജില്ലയിൽ ഇരുന്നൂറോളം പൊതുകുളങ്ങളിൽ മത്സ്യക്കൃഷി നടത്തുന്നതിന് കുടുംബശ്രീ സംരംഭങ്ങളെ ഏല്പിച്ചിട്ടുണ്ട്. കാർപ്പ് വിഭാഗത്തിൽപ്പെട്ട കട്ല, രോഹു, മൃഗാൾ എന്നീ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. പഞ്ചായത്തംഗം കെ.സുനിൽകുമാർ, സി.ഡി.എസ്. ചെയർപേഴ്സൺ കെ.ശ്രീജ, കെ.പി. മയൂരവാസൻ, കെ.പി.രാജൻ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post