കണ്ണൂര്‍ ജില്ലയിലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരമേകാന്‍ നവീനപദ്ധതിയുമായി വൈദ്യുതി വകുപ്പ്..

കണ്ണൂര്‍ ജില്ലയിലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരമേകാന്‍ നവീനപദ്ധതിയുമായി വൈദ്യുതി വകുപ്പ്. കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ 220 കെ.വി ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്‌റ്റേഷന്‍ തലശേരി പൊന്ന്യം പറാങ്കുന്നില്‍ നിര്‍മിക്കും. ഇതിന്‍റെ നിര്‍മാണ പ്രവൃത്തിയുടെ ഉദ്ഘാടനം ഈ മാസം 17 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കുമെന്ന് കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ഷീബ അറിയിച്ചു. ഇവിടെയുള്ള 110 കെവി സബ്‌സ്റ്റേഷനോടനുബന്ധിച്ചാണ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ സബ്‌സ്‌റ്റേഷന്‍ നിര്‍മിക്കുന്നത്.

Post a Comment

Previous Post Next Post