മലിനജലം റോഡരികിലൊഴുക്കി മീൻലോറികളുടെ ഓട്ടം..




കഴിഞ്ഞ നിരവധി മാസങ്ങളായി പാപ്പിനിശ്ശേരി പഴയങ്ങാടി റോഡ് കവല മുതൽ കടവത്ത് റോഡ് വരെയുള്ള 800 മീറ്റർ നീളത്തിൽ പാതയുടെ ഇരുവശവും ലോറിക്കാരുടെ പാർക്കിങ്‌കേന്ദ്രമാണ്. അന്യസംസ്ഥാനത്തുനിന്ന്‌ വരുന്ന ചരക്ക് ലോറികളും മീൻലോറികളും മണിക്കൂറുകളോം ചില സമയങ്ങളിൽ ദിവസങ്ങളോളവും പാതക്കരികിൽ പാർക്കുചെയ്യുകയാണ്. ഇതിനിടയിൽ മീൻലോറികൾ നിറുത്തിയിടുന്ന വേളയിൽ വാഹനത്തിലെ മലിന ജലവും പുറത്തേക്ക് ഒഴുക്കിവിടുകയാണ്. അവ റോഡരികിൽ കെട്ടിക്കിടന്ന് പുഴുക്കൾ നിറഞ്ഞ് പ്രദേശമാകെ ദുർഗന്ധത്തിൽ മുക്കുകയാണ്. കോവിഡ് മഹാമാരിക്കിടയിൽ ഇത്തരം സമൂഹവിരുദ്ധ പ്രവർത്തനം പകർച്ചവ്യാധികൾക്ക് കാരണമാകുമെന്നാണ് നാട്ടുകാരുടെ പരാതി.

റോഡിനിരുവശവും നിരവധി ലോറികൾ നിറുത്തിയിട്ട് തൊഴിലാളികൾ റോഡരികിൽ പ്രാഥമികകൃത്യം നടത്തുന്നത് റോഡിലൂടെയുള്ള കാൽനടയാത്രയും ദുസ്സഹമാക്കിയിട്ടുണ്ട് .

Post a Comment

Previous Post Next Post