കണ്ണൂർ ജില്ലയില്‍ നിലവിലുള്ളത് അഞ്ച് ക്ലസ്റ്ററുകള്‍..


രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ അഞ്ച് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനത്തിന്റെ തീവ്രതയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ക്ലസ്റ്ററുകളായി തിരിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നത്. പരിയാരം ഗവ. മെഡിക്കല്‍ കോളേജ്,   ഇരിട്ടി താലൂക്ക് ആശുപത്രി, തളിപ്പറമ്പ്, പാട്യം, തലശ്ശേരി ഗോപാല്‍പേട്ട് ചാലില്‍ പ്രദേശങ്ങള്‍ എന്നിവയാണ് നിലവിലുള്ള അഞ്ച് ക്ലസ്റ്ററുകള്‍. ഇവയില്‍ ഇതുവരെ 156 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തളിപ്പറമ്പ് ലാര്‍ജ് ക്ലസ്റ്റര്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റു നാലു ക്ലസ്റ്ററുകളില്‍ നിന്നായി 294 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനായി 6442 ടെസ്റ്റുകള്‍ ഇതുവരെ നടത്തുകയുണ്ടായി. സിഐഎസ്എഫ്, ഡിഎസ്സി ഉള്‍പ്പെടെ ജില്ലയിലുണ്ടായിരുന്ന ഒന്‍പത് ക്ലസ്റ്ററുകള്‍ ഇതിനകം രോഗ വിമുക്തമായി.

Post a Comment

Previous Post Next Post