കൊവിഡ്: കണ്ണൂർ ജില്ലയില്‍ 137 പേര്‍ക്കു കൂടി രോഗമുക്തി..



കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 137 പേര്‍ കൂടിഇന്ന് (ആഗസ്ത് 28) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 2275 ആയി.
48 പേര്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നും 41 പേര്‍ എം ഐ ടി ഡിസിടിസിയില്‍ നിന്നും 17 പേര്‍ സ്‌പോര്‍ട്സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്നുമാണ് രോഗമുക്തി നേടിയത്. സെഡ് പ്ലസ് സിഎഫ്എല്‍ടിസി, പാലയാട് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് ഏഴ് വീതം പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് അഞ്ച് പേരും ആയുര്‍വേദ സിഎഫ്എല്‍ടിസിയില്‍ നിന്ന് മൂന്നു പേരും രോഗമുക്തി നേടി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, തലശ്ശേരി ജനറല്‍ ആശുപത്രി, കാലിക്കറ്റ് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന രണ്ട് വീതം പേരും, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്, കാലിക്കറ്റ് മിംസ്, ഹജ്ജ് ഹൗസ് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും ഇന്നലെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. 

Post a Comment

Previous Post Next Post