ഓണക്കാലത്ത് മദ്യവില്‍പ്പനയിലെ നിയന്ത്രണങ്ങളില്‍ ഇളവ്..

ഓണാഘോഷം കണക്കിലെടുത്താണ് സംസ്ഥാനത്തെ മദ്യവില്‍പ്പനയിലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച്‌ എക്‌സൈസ് വകുപ്പ് ഉത്തരവ് ഇറക്കി.

ഒരു ദിവസം വിതരണം ചെയ്യേണ്ട ടോക്കണുകളുടെ എണ്ണം വര്‍ധിപ്പിച്ചു. നിലവില്‍ ഒരു ദിവസം 400 ടോക്കണുകള്‍ വിതരണം ചെയ്തിടത്ത് 600 ടോക്കണ്‍ വരെ ഇനി അനുവദിക്കും.



ഇനി മുതല്‍ രാവിലെ ഒമ്ബത് മുതല്‍ രാത്രി ഏഴ് വരെയായിരിക്കും മദ്യവില്‍പ്പന.ഒരു തവണ ടോക്കണ്‍ എടുത്ത് മദ്യം വാങ്ങിയവ‍ര്‍ക്ക് വീണ്ടും മദ്യം വാങ്ങാന്‍ മൂന്ന് ദിവസത്തെ ഇടവേള നി‍ര്‍ബന്ധമാക്കിയതും താത്കാലികമായി പിന്‍വലിച്ചിട്ടുണ്ട്. ഇനി ഏത് ദിവസവും മദ്യം വാങ്ങാം. ബെവ്കോയുടെ ബെവ്ക്യൂ ആപ്പ് വഴിയാണ് ടോക്കണുകള്‍ ബുക്ക് ചെയ്യേണ്ടത്.

Post a Comment

Previous Post Next Post