നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞ് അപകടം; രണ്ടു പേർക്ക് പരിക്ക്..

നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞ് അപകടം; രണ്ടു പേർക്ക് പരിക്ക്

കണ്ണൂർ:  മുഴപ്പാലയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു  മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്. രാവിലെ എട്ട് മണിയോടെ മുഴപ്പാല അവിൽ മില്ലിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഇരിക്കൂർ സ്വദേശികളായ ഇസ്മായിൽ, റാഷിദ്‌ എന്നിവർക്ക് നിസ്സാരപരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

Post a Comment

Previous Post Next Post