മാടായിപ്പാറയിലെ ജൈവവൈവിധ്യം സംരക്ഷിക്കുക കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്..



 കണ്ണൂർ ജില്ലയിലെ ജൈവവൈവിധ്യങ്ങളുടെ കലവറയാണ് മാടായിപ്പാറ ഗവേഷകരുടെയും വിദ്യാർഥികളുടെയും സഞ്ചാരികളുടെയും പ്രിയപ്പെട്ട പ്രദേശമാണ്.
കഴിഞ്ഞ 50 വർഷത്തിനിടയിൽ ഒട്ടനവധി ഭീഷണികൾ കൊണ്ട് നാമാവശേഷമായി കൊണ്ടിരിക്കുകയാണ് .
അനധികൃതമായ ഖനന പ്രവർത്തനങ്ങൾ ,
ഭൂമി കൈയേറ്റം, അനിയന്ത്രിതമായ വാഹനഗതാഗതം, പുൽമേടുകളിൽ തീയിടൽ, മാലിന്യങ്ങൾ വലിച്ചെറിയാൻ, പരസ്യമായി മദ്യപാനം തുടങ്ങിയവ മാടായിപ്പാറയുടെ തനിമയാർന്ന ആവാസവ്യവസ്ഥയെ തന്നെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ് സാമൂഹ്യവിരുദ്ധരുടെ ഇത്തരം പ്രവർത്തികൾ തടയാനുള്ള അടിയന്തിരമായ നടപടികൾ കൈക്കൊള്ളണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മാടായി മേഖലാസമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.

 ഓൺലൈനായി നടന്ന സമ്മേളനം തിരുവനന്തപുരം ഗവൺമെൻറ് മെഡിക്കൽ കോളേജ്
ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ .എസ്സ്.എസ് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര നിർവാഹക സമിതി അംഗം കെ. ടി. രാധാകൃഷ്ണൻ സംഘടനാരേഖ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ .വിനോദ് കുമാർ ,ജില്ലാ സെക്രട്ടറി കെ സുജിത്ത്, യൂറിക്ക മാനേജിങ് എഡിറ്റർ എം ദിവാകരൻ, പി.എം സിദ്ധാർത്ഥൻ, പി. നാരായണൻ കുട്ടി
എന്നിവർ സംസാരിച്ചു. മാടായിപ്പാറ സംരക്ഷണ ലഘുലേഖ ടി.വി. ബാലകൃഷ്ണൻ പ്രകാശനം ചെയ്തു.

ഭാരവാഹികൾ ഹരിദാസൻ നടുവലത്ത്, ( പ്രസിഡണ്ട്) ,ഇ. പി. മനോഹരൻ ,പുഷ്പവല്ലി.ടി.എം, (വൈസ് പ്രസിഡണ്ട്)
 ഷിജു .കെ.വി.( സെക്രട്ടറി )
 കെ .എം.മോഹൻകുമാർ, വിനോദിനി.എം (ജോയിൻ്റ് സെക്രട്ടറി), കെ .സുനന്ദ് ( ട്രഷറർ )

Post a Comment

Previous Post Next Post