തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫീസ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു..



തളിപ്പറമ്പ്: തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിട നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു, അടുത്ത മാസം ഉദ്ഘാടനം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.


രണ്ടു വര്‍ഷം മുമ്പാണ് കേരളത്തിലെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ പുനര്‍ നിര്‍മ്മിക്കുന്ന പ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തത്.

150 വര്‍ഷം പഴക്കമുള്ള തളിപ്പറമ്പ് നഗര ഹൃദയത്തിലെ പഴയ സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം പൊളിച്ചുനീക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ ആരംഭിച്ചുവെങ്കിലും നിര്‍മ്മാണ കാലാവധിയായ ഒരു വര്‍ഷം കഴിഞ്ഞ് വീണ്ടുമൊരു വര്‍ഷം കൂടി പിന്നിട്ടിട്ടും 50 ശതമാനത്തോളം ജോലികള്‍ ബാക്കികിടക്കുകയായിരുന്നു.

Post a Comment

Previous Post Next Post