അമിത് ഷായ്ക്ക് പിന്നാലെ യെദ്യുരപ്പയ്ക്കും കൊവിഡ്..




കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നു അമിത് ഷാ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പ്രാഥമിക ലക്ഷണങ്ങള്‍ കാണിച്ചപ്പോള്‍ത്തന്നെ ടെസ്റ്റിനു വിധേയനായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ആരോഗ്യസ്ഥിതി ഭേദപ്പെട്ട നിലയിലാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ആശുപത്രിയില്‍ പ്രവേശിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ അമിത് ഷായുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ സെല്‍ഫ് ഐസലേഷനില്‍ പോകണമെന്നും ആവശ്യമെങ്കില്‍ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് സ്ഥിരീകരിക്കപ്പെട്ട യെദിയൂരപ്പയ്ക്കും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു

Post a Comment

Previous Post Next Post