നീറ്റ്, ജെഇഇ പരീക്ഷകൾ നീട്ടിവെയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി തളളി..


ന്യൂഡൽഹി: സെപ്റ്റംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ്, ജെഇഇ പരീക്ഷകൾ നീട്ടിവെക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പരീക്ഷകള്‍ നീട്ടിവച്ചുകൊണ്ട് വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തില്‍ ആക്കാന്‍ കഴിയില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി.കോവിഡിന് ഇടയിലും ജീവിതം മുന്നോട്ട് പോകേണ്ടതുണ്ടെന്ന്‌ ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ വാക്‌സിന്‍ തയ്യാറാകുന്നത് വരെ പരീക്ഷകള്‍ നീട്ടിവെക്കണം എന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.എന്നാല്‍ പരീക്ഷ നീട്ടിവയ്ക്കുന്നതിനെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് വേണ്ടി ഹാജര്‍ ആയ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു.

സെപ്റ്റംബര്‍ 15-നാണ് പരീക്ഷ. യോഗ്യരായ പരീക്ഷാര്‍ഥികള്‍ക്ക് www.nbe.edu.in എന്ന വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് 23 വരെ അപേക്ഷിക്കാം. സെപ്റ്റംബര്‍ 25-നകം ഫലം പ്രഖ്യാപിക്കും

Post a Comment

Previous Post Next Post