പന്ത്രണ്ട് വയസ്സിന് മുകളിലുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യസംഘടന..



കൊവിഡ് കാലത്ത് പന്ത്രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണമെന്ന് ലോകാരോഗ്യ സംഘടന
. കൊവിഡ് വ്യാപനത്തില്‍ മുതിര്‍ന്നവരുടെ അതേനിലയാണ് ഈ പ്രായക്കാരിലുള്ളതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കുന്നു.


ഡബ്ലിയു.എച്ച്‌.ഒ പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദേശങ്ങളിലാണ് കുട്ടികള്‍ രോഗവാഹകരമാവുമെന്നും അതിനാല്‍ മാസ്ക് ധരിക്കുകയും ഒരു മീറ്റര്‍ അകലം പാലിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയത്. മുതിര്‍ന്നവര്‍ക്ക് ബാധിക്കുന്ന അതേ രീതിയില്‍ തന്നെ രോഗം കുട്ടികളെയും ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ആറ് വയസ്സിനും 11 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ മാസ്ക് ധരിച്ചാല്‍ മതിയാകും എന്നാണ് ലോകാരോഗ്യസംഘടനയുടെ നിര്‍ദ്ദേശം. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാസ്ക് നിര്‍ബന്ധമില്ല. കുട്ടികളുടെ സുരക്ഷയ്ക്കും താത്പര്യത്തിനുമാകണം പരിഗണന നല്‍കേണ്ടതെന്നും ലോകാരോഗ്യസംഘടന നിര്‍ദ്ദേശിച്ചിട്ടുണ്ട്.

രോഗവ്യാപനമുള്ള സ്ഥലങ്ങള്‍, മാസ്ക് ഉപയോഗിക്കാനുള്ള കുട്ടികളുടെ പരിചയം, മുതിര്‍ന്നവരുടെ നിയന്ത്രണവും മേല്‍നോട്ടവും എന്നിവയും പരിഗണിക്കണം. സാധാരണ സാഹചര്യങ്ങളില്‍ അഞ്ച് വയസ്സിനു താഴെയുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ല

Post a Comment

Previous Post Next Post