ഖാദിത്തൊഴിലാളികൾ 25 മുതൽ സമരത്തിലേക്ക്..




ഖാദിത്തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ കുടിശ്ശികയായിട്ടുള്ള കൂലിയും ആനുകൂല്യവും ഓണത്തിനുപോലും വിതരണം ചെയ്യാൻ നടപടിയാവാത്തതിൽ പ്രതിഷേധിച്ച് 25 മുതൽ പയ്യന്നൂർ ഖാദി ഓഫീസിന് മുന്നിൽ സമരം സംഘടിപ്പിക്കാൻ കേരള സ്റ്റേറ്റ് നാഷണൽ ഖാദി ലേബർ യൂണിയൻ (ഐ.എൻ.ടി.യു.സി.) തീരുമാനിച്ചു.


അന്ന് ഉത്‌പാദനകേന്ദ്രങ്ങളിൽ പ്രതിഷേധയോഗങ്ങൾ നടത്തും. തൊഴിലാളികളെ പട്ടിണിക്കിടുന്ന സമീപനമാണ് അധികൃതർ തുടരുന്നതെന്ന് യൂണിയൻ യോഗം കുറ്റപ്പെടുത്തി.

കെ.പി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. എൻ. ഗംഗാധരൻ, കെ.വി.എൻ. കുഞ്ഞമ്പു, പി.വി. സുകുമാരൻ, എം. കുഞ്ഞികൃഷ്ണൻ, ടി. രാജൻ, വി.കെ. ഉഷ, എം. യശോദ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post