രാജ്യത്ത് കൊവിഡ് കേസുകള്‍ 30 ലക്ഷത്തിലേക്ക്.....





രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 29,75,701 ആയി. 24 മണിക്കൂറിനുള്ളില്‍ 69, 878 പേര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഈ സമയത്തിനുള്ളില്‍ 945 പേരാണ് കൊവിഡ് മൂലം മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 55, 794 ആയി.

29,75,702 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 22,22,578 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്‌ 6,97,330 പേരാണ് ചികിത്സയില്‍ തുടരുന്നത്.
രോഗികളെക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണവും രാജ്യത്ത് വര്‍ധിച്ചു വരുന്നുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ പല സംസ്ഥാനങ്ങളും ഇപ്പോള്‍ കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തിലാണ് മുന്നില്‍ നില്‍ക്കുന്നത്. മരണനിരക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ വളരെ കുറവാണെന്നതാണ് ഇന്ത്യക്ക് ആശ്വാസം പകരുന്ന മറ്റൊരു കാര്യം. 55,794 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ദിനംപ്രതിയുള്ള പരിശോധനകളുടെ എണ്ണവും വളരെയധികം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട വിവരം അനുസരിച്ച്‌ കഴിഞ്ഞ ദിവസം മാത്രം 10.23 ലക്ഷം പേര്‍ക്കാണ് കോവിഡ് പരിശോധന നടന്നത്. 3.45 കോടി ആളുകള്‍ ഇതുവരെ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. കോവിഡ് പരിശോധന കണക്കില്‍ ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം കൂടിയാണ് ഇന്ത്യ.

Post a Comment

Previous Post Next Post