ഐ.പി.എല്‍: ചെന്നൈ ബൗളര്‍ക്കും സ്​റ്റാഫ്​ അംഗങ്ങള്‍ക്കും കോവിഡ്..


ഐ.പി.എല്ലിനായി യു.എ.യിലെത്തിയ ചെന്നൈ സൂപ്പര്‍ കിങ്​സിന്‍െറ ഫാസ്​റ്റ്​ ബൗളര്‍ക്കും പത്തോളം സ്​റ്റാഫ്​ അംഗങ്ങള്‍ക്കും കോവിഡ്​ സ്​ഥിരീകരിച്ചു. ആഗസ്​റ്റ്​ 21നാണ്​​ ധോണിയുടെ നേതൃത്വത്തിലെ ടീം ഇന്ത്യയില്‍നിന്ന്​ വിമാനം കയറിയത്​. ആസ്​ട്രേലിയന്‍ താരമായ ഷെയ്​ന്‍ വാട്​സണ്‍ അടക്കമുള്ളവരും യു.എ.ഇയിലെത്തിയിരുന്നു.

തുടര്‍ന്ന്​ ടീം അംഗങ്ങള്‍ ഹോട്ടല്‍ റൂമുകളില്‍ ക്വാറന്‍റീനില്‍ കഴിയുകയായിരുന്നു. ഇതിനിടയിലെ പരിശോധനയിലാണ് ടീമിനെ ആശങ്കയിലാഴ്​ത്തി താരത്തിനും ജീവനക്കാര്‍ക്കും വെള്ളിയാഴ്​ച​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതോടെ ടീമിന്‍െറ ക്വാറ​ന്‍റീന്‍ സെപ്​റ്റംബര്‍ ഒന്നുവരെ നീട്ടി​. കോവിഡ്​ സ്​ഥിരീകരിച്ച ബൗളര്‍ ഇന്ത്യന്‍ ടീമിന്​ വേണ്ടി കളിച്ചിട്ടുണ്ടെന്ന്​ എ.എന്‍.ഐ റിപ്പോര്‍ട്ട്​ ചെയ്​തു.ദുബൈയിലേക്ക്​ തിരിക്കുന്നതിന്​ മുമ്ബ്​ ചെന്നൈയില്‍ ടീമിന്​ പരിശീലനമുണ്ടായിരുന്നു. അടുത്ത ദിവസം വീണ്ടും ടീം അംഗങ്ങള്‍ക്ക്​ പരിശോധന നടത്തുമെന്നാണ്​ വിവരം.

സെപ്​റ്റംബര്‍ 19നാണ്​ ടൂര്‍ണമെന്‍റ്​ തുടങ്ങുക​. നിലവിലെ ചാമ്ബ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈയും തമ്മിലാണ്​ ആദ്യ മത്സരം.​

ഇന്ത്യയില്‍ കോവിഡ്​ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ്​ മത്സരങ്ങള്‍ യു.എ.ഇയിലേക്ക്​ മാറ്റിയത്​. ദുബൈ, ഷാര്‍ജ, അബൂദബി എന്നിവിടങ്ങളിലെ ഗ്രൗണ്ടുകളിലായിരുക്കും മത്സരങ്ങള്‍ നടക്കുക. അതേസമയം, ഇന്ത്യന്‍ ക്യാപ്​റ്റര്‍ കോഹ്​ലിയുടെ നേതൃത്വത്തിലുള്ള ബാംഗ്ലൂര്‍ ടീം അംഗങ്ങള്‍ വെള്ളിയാഴ്​ച ക്വാറന്‍റീന്​ പൂര്‍ത്തിയാക്കി പരിശീലനം തുടങ്ങിയ ചിത്രങ്ങള്‍ അധികൃതര്‍​ പുറത്തുവിട്ടിട്ടുണ്ട്​.


Post a Comment

Previous Post Next Post