ഇത്തവണ മാടായിക്കാവിൽ മാരിത്തെയ്യങ്ങൾ ഉണ്ടാകില്ല....

പഴയങ്ങാടി മാടായിക്കാവിൽ ഇക്കുറി മാരിത്തെയ്യങ്ങളില്ല. പൗരാണികമായി നടത്തിവന്ന അനുഷ്ഠാനങ്ങളാണ് കോവിഡ്‌ ഭീതിയിൽ 50 വർഷത്തിനിടെ ആദ്യമായി  മുടങ്ങിയത്. കർക്കടകം പതിനാറാം നാളിലാണ്‌ മാരിത്തെയ്യങ്ങൾ അരങ്ങേറുന്നത്‌. നാട്ടിൽ ആധിയും വ്യാധിയും പിടിച്ച് ജീവിതം ദുരിതപൂർണമായ പഴയകാലത്ത്‌ ‌പുലയ സമുദായത്തിലെ പൊള്ളയെ മാടായിക്കാവിൽ വിളിച്ചുവരുത്തി ശനിദോഷം ഒഴിപ്പിച്ച് നാട്ടിൽ ഐശ്വര്യവും സമൃദ്ധിയും വരുത്തിയെന്നാണ്‌ ഐതിഹ്യം. കുരുത്തോലകളും ഭംഗിയാർന്ന ആടയാഭരണങ്ങളും ഉപയോഗിച്ചുള്ള തെയ്യക്കോലങ്ങൾ കാണാൻ നിരവധി ആളുകളാണ് എത്താറുള്ളത്‌. മാരി കരുവൻ, മാമാരി കരുവൻ, കലിച്ചി, ഗുളികൻ എന്നിവയാണ് പ്രധാന തെയ്യങ്ങൾ.

Post a Comment

Previous Post Next Post