സ്വകാര്യ ബസ്സുകള്‍ സര്‍വീസ്​ നിര്‍ത്തി: കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളും ഇല്ല..


സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ ഇന്ന് മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നു. അനിശ്ചിതകാലത്തേക്ക് ഓടില്ലെന്ന് കാണിച്ച്‌ 9000 ബസ്സുകളാണ് സര്‍ക്കാരിന് ജി ഫോം നല്‍കിയത്.

ആഗസ്​റ്റ്​ ഒന്നു മുതല്‍ സര്‍വീസ്​ നിര്‍ത്തുകയാണെന്ന്​ ചൂണ്ടിക്കാട്ടി ബസുടമകള്‍ ഗതാഗത വകുപ്പ്​ മന്ത്രിക്ക്​ കത്ത്​ നല്‍കിയിരുന്നു. നിലവില്‍ കുറച്ച്‌​ ബസുകളേ സര്‍വീസ്​ നടത്തിയിരുന്നുള്ളൂ.

രണ്ട്​ മാസത്തെ നികുതി ഒഴിവാക്കി നല്‍കണമെന്നാണ്​ ബസ്​ ഉടമകള്‍ മുന്നോട്ടു വെക്കുന്ന പ്രധാന ആവശ്യം. എന്നാല്‍ ഈ ആവശ്യം ഗതാഗത വകുപ്പ്​ അംഗീകരിച്ചിട്ടില്ല. നികുതി പൂര്‍ണമായും ഒഴിവാക്കാനാവില്ലെന്നും കാലാവധി രണ്ട്​ മാസം നീട്ടി നല്‍കാമെന്നുമുള്ള​ നിലപാടിലാണ്​ ഗതാഗത വകുപ്പ്​.

ആരോഗ്യ വകുപ്പി​​ന്‍റെ വിയോജിപ്പിനെ തുടര്‍ന്ന്​ ഇന്ന്​ മുതല്‍ ദീര്‍ഘദൂര ബസുകള്‍ സര്‍വീസ്​ പുനരാരംഭിക്കുവാനുള്ള തീരുമാനത്തില്‍ നിന്ന് കെ.എസ്​.ആര്‍.ടി.സിയും​ പിന്‍മാറിയിരുന്നു. ഇതോടെ ദീര്‍ഘദൂര യാത്രക്ക്​ ബസിനെ ആശ്രയിക്കുന്നവര്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്​.

Post a Comment

Previous Post Next Post