കണ്ണൂർ ജില്ലയിൽ നാളെ ( ജൂലൈ ഏഴ് ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ..



ചൊവ്വ

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ താഴെ ചൊവ്വ റെയില്‍വേ ഗേറ്റ് തുടങ്ങി കിഴുത്തള്ളി ഓവ് പാലം, ഉമാ മഹേശ്വരം റോഡ്, എസ് എന്‍ കോളേജ് പരിസരം, രാജന്‍ പീടിക, ജെ ടി എസ്, കാഞ്ഞിര, പോളിടെക്‌നിക്ക് പരിസരം, ഐ ടി ഐ പരിസരം എന്നീ ഭാഗങ്ങളില്‍ ജൂലൈ ഏഴ് ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി

തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പെരുന്താറ്റില്‍, ചിട്ടിമുക്ക് ഭാഗങ്ങളില്‍ ജൂലൈ ഏഴ് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

തയ്യില്‍

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സൈന റോഡ്, ഉരുവച്ചാല്‍, മര്‍ഹബ, അവേര, കേരള വാട്ടര്‍ അതോറിറ്റി അവേര, അണ്ടത്തോട്, ദിനേശ്, വിക്ടറി സോമില്‍ ഭാഗങ്ങളില്‍ ജൂലൈ ഏഴ് ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post