മണ്ടൂരിൽ കാര്‍ കടയിലേക്ക് പാഞ്ഞുകയറി കടയുടമയ്ക്ക് ദാരുണാന്ത്യം..


മണ്ടൂര്‍ കെ.എസ്.ടി.പി റോഡില്‍ നിന്നും അമിത വേഗതയിലെത്തിയ കാര്‍ സമീപത്തെ കടയിലേക്ക് പാഞ്ഞുകയറി കടയുടമയ്ക്ക് ദാരുണാന്ത്യം. മാതമംഗലം പാണപ്പുഴയിലെ ചോമ്പാടന്‍ ശരീഫ് ആണ് മരണപ്പെട്ടത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും കണ്ണൂര്‍ മിംസിലേക്ക് കൊണ്ടുപോയങ്കിലും രക്ഷപ്പെടുത്താനായില്ല. മറ്റു കടയിലുണ്ടായിരുന്ന ആളുകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാര്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

Post a Comment

Previous Post Next Post