മാടായി പഞ്ചായത്തിലെ 14-ാം വാർഡിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോഴി ബസാർ-സുൽത്താൻതോട്-പുതിയങ്ങാടി ജമാ അത്ത് ഹൈസ്കൂൾ റോഡ് അടച്ചു. ലോക്ഡൗണിനുമുമ്പുവരെ കുറുമാത്തൂരിൽ ഇദ്ദേഹം ചായക്കട നടത്തിയിരുന്നു.
പിന്നീട് പഴയങ്ങാടി കോഴിബസാർ ഭാഗത്ത് ഡ്രൈവറായി ജോലിചെയ്തു. ജലദോഷവും പനിയും കാരണം എരിപുരത്തെ മറ്റൊരു ക്ലിനിക്കിലും ചികിത്സ തേടിയിരുന്നു. ഇവ രണ്ടും അടച്ചു. മറ്റൊരു സ്ഥലത്തെ ലാബിൽനിന്ന് രക്തപരിശോധന നടത്തിയതായും വിവരമുണ്ട്. തുടർന്ന് തളിപ്പറമ്പിലെ ആശുപത്രിയിലെ ഡോക്ടറുടെ നിർദേശപ്രകാരം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് എവിടെനിന്ന് രോഗം പകർന്നുവെന്നത് വ്യക്തമല്ല. പതിമൂന്നാം വാർഡിന്റെ ചില ഭാഗത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ സമ്പർക്കപ്പട്ടിക നോക്കി കൂടുതൽ ഭാഗങ്ങളിൽ നിയന്ത്രണമേർപ്പെടുത്തുന്ന കാര്യവും ആലോചിക്കുന്നുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് എ.സുഹറാബി, അംഗങ്ങളായ ഒ.റഷീദ, ആയിഷ ഉമ്മലിൽ, ഡെയ്സി, സെക്രട്ടറി കെ.ബി.ഷംസുദ്ദീൻ, ഹെൽത്ത് ഇൻസ്പെക്ടർ ടി.പി.അനൂപ് എന്നിവരുടെ നേതൃത്വത്തിൽ കാര്യങ്ങൾ വിലയിരുത്തുന്നു. പഴയങ്ങാടി പോലീസും സജീവമായി രംഗത്തുണ്ട്.
Post a Comment