ഓണക്കിറ്റ് വിതരണവുമായി സഹകരിക്കില്ലെന്ന് റേഷന്‍ വ്യാപാരികളുടെ സംഘടന. ഏപ്രില്‍ നല്‍കിയ കിറ്റിന്റെ കമ്മീഷന്‍ നല്‍കാത്തതാണ് കാരണം. ഇപോസ് മെഷീനിന്റെ സര്‍വ്വര്‍ തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുമെന്നും ഓള്‍ കേരള റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ പ്രഖ്യാപിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 88 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് നല്‍കുമെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പയര്‍ വര്‍ഗ്ഗങ്ങള്‍, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങി 11 ഇനങ്ങളുള്ള കിറ്റാണ് നല്‍കുന്നത്.
കഴിഞ്ഞ വിഷുവിന് കിറ്റ് അനുവദിച്ചപ്പോള്‍ കാര്‍ഡ് ഒന്നിന് 20 രൂപ വീതം കമ്മീഷന്‍ നല്‍കണമെന്നായിരുന്നു വ്യാപാരികള്‍ ആവശ്യപ്പെട്ടത്. 5 രൂപ വീതം നല്‍കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചെങ്കിലും ഓണമെത്താറായിട്ടും പണം കിട്ടിയില്ല. ഇത് നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
Post a Comment