കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ കടുത്ത നിയന്ത്രണങ്ങളുമായി കാസര്‍ഗോഡ് ജില്ലാ ഭരണകൂടം. അഞ്ച് പോലീസ് സ്റ്റേഷന് പരിധിയില്‍ നിരോധനജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസര്‍ഗോഡ്, ഹൊസ്ദുര്‍ഗ്, നിലേശ്വരം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.
ജൂലൈ 25 രാത്രി 12 മണി മുതല്‍ പ്രദേശത്ത് നിരോധനാജ്ഞ ആയിരിക്കുമെന്നാണ് ജില്ലാ മജിസ്ട്രേട്ട് കൂടിയായ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്‍റെ ഉത്തരവ്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ വലിയ വീഴ്ച വരുത്തുന്നത് കൊണ്ടാണ് നിരോധനാജ്ഞയെന്നും ജില്ലാ കളക്ടര്‍ വിശദീകരിച്ചു.
അതിനിടെ കാസര്‍കോട് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പടന്നക്കാട് സ്വദേശി നബീസ ആണ് മരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് മരണം നാലായി. കടുത്ത പ്രമേഹത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നബീസ. ഇതിനിടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Post a Comment