സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു..

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നിറുത്തുന്നു. ഓഗസ്റ്റ് ഒന്ന് മുതല്‍ സര്‍വീസ്‌ നിറുത്താനാണ് തീരുമാനം. സംയുക്ത സമരസമിതിയുടെതാണ് തീരുമാനം.സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് തീരുമാനം.



ചാര്‍ജ് വര്‍ധിപ്പിച്ചെങ്കിലും കോവിഡ് ഭീതിയെ തുടര്‍ന്ന് ബസുകളില്‍ യാത്രക്കാര്‍ കുറവാണെന്ന് ബസുടമകള്‍ പറയുന്നു. ഇത് വലിയ നഷ്ടം വരുത്തുന്നതാണ് സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ കാരണം. സര്‍വ്വീസുകള്‍ നിര്‍ത്തുന്നതിനായി ഗതാഗത വകുപ്പില്‍ ജി ഫോം സമര്‍പ്പിയ്ക്കുമെന്നും ബസ്സുടമാ സംയുക്ത സമിതി അറിയിച്ചു.

ഡീസല്‍ വില ഉയരുന്നത് മൂലം ചാര്‍ജ് വര്‍ധനയുടെ ഗുണം ലഭിയ്ക്കുന്നില്ലെന്നാണ് ബസുടമകളുടെ നിലപാട്. വാഹന നികുതിയിലും ഇളവ് വേണമെന്നാണ് ഇവരുടെ ആവശ്യം.

പന്ത്രണ്ടായിരത്തോളം സ്വകാര്യ ബസുകളാണ് സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്നത്. യാത്രക്കാരുടെ കുറവ് മൂലം ഇപ്പോള്‍ ഭൂരിഭാഗം ബസുകളും സര്‍വ്വീസ് നടത്താതെ വിട്ടു നില്‍ക്കുകയാണ്.  പ്രതിസന്ധി രൂക്ഷമായതോടെയാണ് മറ്റു ബസുകളും സര്‍വ്വീസ് നിര്‍ത്തി വെയ്ക്കുന്നതെന്ന് ഉടമകള്‍ പറയുന്നു

Post a Comment

Previous Post Next Post