സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ..


സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു .745 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 702 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 745 പേർ രോഗമുക്തരായി
കോവിഡ് സ്ഥിരീകരിച്ചവരിൽ  75 പേർ വിദേശത്തു നിന്നെത്തിയവരും 91 പേർ മറ്റ്  സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരുമാണ്. രോഗം  സ്ഥിരീകരിച്ചവരിൽ 483 പേർക്ക്  സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ഉറവിടം അറിയാത്ത 35 കേസുകൾ


കോവിഡ് മൂലം ഇന്ന് രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോഴിക്കോട് സ്വദേശി മുഹമ്മദ് (61), കോട്ടയം സ്വദേശി ഔസേപ്പ് ജോര്‍ജ് (85) എന്നിവരാണ് മരിച്ചത്.

രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 161, മലപ്പുറം 86, ഇടുക്കി 70, കോഴിക്കോട് 68, കോട്ടയം 59, പാലക്കാട് 41, തൃശ്ശൂര്‍ 40, കണ്ണൂര്‍ 38, കാസര്‍കോട് 38, ആലപ്പുഴ 30, കൊല്ലം 22
പത്തനംതിട്ട 17, വയനാട് 17, എറണാകുളം 15.

Post a Comment

Previous Post Next Post