സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടെന്ന് തീരുമാനം........


സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടെന്ന് തീരുമാനം. പകരം രോഗവ്യാപനം കൂടിയ സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ഓരോ ജില്ലകളിലും സാഹചര്യം നോക്കി ജില്ലാ ഭരണകൂടങ്ങള്‍ക്ക് നടപടിയെടുക്കാം. ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. നിലവില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ അപ്രായോഗികമാണെന്ന് യോഗം വിലയിരുത്തി.



സംസ്ഥാനത്ത് വീണ്ടും സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കരുതെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ധാരണയായിരുന്നു. ലോക്ക് ഡൗണ്‍ നടപ്പാക്കിയാല്‍ ദിവസവേതനക്കാര്‍ ഉള്‍പ്പെടെ സാധാരണക്കാരായ ജനവിഭാഗത്തിന്‍്റെ ദൈനംദിന ജീവിതം പോലും പ്രതിസന്ധിയിലാവുമെന്ന് വിദഗ്ധ സമിതി നേരത്തെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കൂടാതെ ധനകാര്യ ബില്‍ പാസ്സാക്കാനായി ഇന്നു ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിയിരുന്നു. ഈ മാസം 31 ന് മുമ്ബ് ധനകാര്യ ബില്‍ പാസ്സാക്കണം. അതിന് കഴിയാത്തതിനാല്‍ ധനകാര്യ ബില്‍ പാസ്സാക്കാനുള്ള സമയപരിധി നീട്ടാനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനും മന്ത്രിസഭാ യോഗം തിരുമാനിച്ചു.

Post a Comment

Previous Post Next Post