പ്ലസ് വൺ പ്രവേശനം നാളെ മുതൽ, ആഗസ്റ്റ് 14 വരെ അപേക്ഷിക്കാം..

പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷാ സമർ‌പ്പണം നാളെ ആരംഭിക്കും. hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴി ആഗസ്റ്റ് 14 വരെ അപേക്ഷിക്കാം. ഇത്തവണ സ്‌കൂളിൽ ചേരുമ്പോൾ അപേക്ഷാ ഫീസ് നൽകിയാൽ മതി. സർട്ടിഫിക്കറ്റുകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യേണ്ട. ഓൺലൈൻ പ്രവേശന നടപടികൾ പൂർത്തിയാക്കിയാൽ പ്രിന്റൗട്ട് എടുത്ത് സ്‌കൂളിൽ നൽകേണ്ടതില്ല
അപേക്ഷാ സമർപ്പണത്തിന് ശേഷം ഒ.ടി.പി നൽകി ലഭിക്കുന്ന കാൻഡിഡേറ്റ് ലോഗിൻ വഴിയായിരിക്കും തുടർനടപടികൾ. സ്പോർട്സ് ക്വാട്ട പ്രവേശനത്തിന്റെ രണ്ട് ഘട്ടവും ഓൺലൈനായിരിക്കും. ഭിന്നശേഷിക്കാർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം.സ്കൂളുകളിലും മേഖലാ, ഉപജില്ലാ, ജില്ലാ തലങ്ങളിലും ഹെൽപ് ഡെസ്‌കുകൾ ഉണ്ടാകും

Post a Comment

Previous Post Next Post