മാതൃകയാക്കാം നെരുവമ്പ്രം ഓട്ടോ തൊഴിലാളികളെ.....


ചെറുതാഴം പഞ്ചായത്ത് പ്രദേശത്ത് 24 - 07-2020 ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു കൊവിഡ്- 19 പോസിറ്റിവ് കേസിൻ്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽപ്പെട്ട വ്യക്തിയുടെ ഉടമസ്ഥതയിൽ ഏഴോം പഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്ന ഒരു വർക്ക്ഷോപ്പുമായി ബന്ധപ്പെട്ട് അടുത്ത് ഇടപഴകിയ കുറച്ച് ഓട്ടോ ഡ്രൈവർമാർക്ക് ക്വാറൻ്റയിൻ നിർദ്ദേശം നൽകാൻ വേണ്ടി നെരുവമ്പ്രം ഓട്ടോസ്റ്റാൻ്റിൽ പോയപ്പോൾ സമ്പർക്ക പട്ടികയിൽപ്പെടാത്ത ഒട്ടോ തൊഴിലാളികൾ കൂടി യാതൊരു നിർദ്ദേശവും നൽകാതെ തന്നെ കൊവിഡ്- 19 പ്രതിരോധത്തിൻ്റെ ഭാഗമായി ഉയർന്ന ബോധത്തിൻ്റെ അടിസ്ഥാനത്തിൽ സ്വയം ഒരാഴ്ചത്തെ സമ്പർക്ക വിലക്കിൽ ഏർപ്പെടാൻ തയ്യാറായി മുന്നോട്ട് വരികയായിരുന്നു.

ചുരുക്കം ചിലർ ഇതിൻ്റെ ഭാഗമായിട്ടില്ലെങ്കിലും ഭൂരിഭാഗം ഓട്ടോ തൊഴിലാളികളും സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഉയർന്ന സാമൂഹികബോധത്താലാണ് ഇവർ അതിന് തയ്യാറായതെന്ന് ഏഴോം പി.എച്ച്.സി.യിലെ ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. മധു പറഞ്ഞു.

എങ്ങനെ ക്വാറൻറീൻ വിലക്ക് ലംഘിക്കാമെന്ന് ചിന്തിക്കുന്ന ഇക്കാലത്ത് ഓട്ടോഡ്രൈവർമാർ കാണിച്ച സന്മനസ്സിനെ ആരോഗ്യവകുപ്പ് അഭിനന്ദിച്ചു.

Post a Comment

Previous Post Next Post