കോവിഡ്: കന്യാകുമാരി എം.പി എച്ച്. വസന്തകുമാർ മരിച്ചു..



കന്യാകുമാരി: കന്യാകുമാരി എം.പി എച്ച്. വസന്തകുമാർ കോവിഡ് ബാധിച്ച് മരിച്ചു. രോഗബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ആഗസ്റ്റ് 11നാണ് എം.പിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

ലോക്സഭ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്താനാണ് തെരഞ്ഞെടുക്കപ്പെട്ടത്. നംഗുന്നേരിയിൽനിന്നും രണ്ട് തവണ നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തമിഴ്നാട് കോൺഗ്രസ് ഘടകത്തിെൻറ വർക്കിങ് പ്രസിഡൻറാണ്.

Post a Comment

Previous Post Next Post