കൊവിഡ് കാലത്തെ പ്രതിഷേധങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീട്ടി. ..


കൊവിഡ് കാലത്തെ പ്രതിഷേധങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീട്ടി. വിലക്ക് ഈ മാസം 31 വരെ തുടരും. കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശിച്ച്‌ കഴിഞ്ഞ 15 ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിറക്കിയിരുന്നു. കേസില്‍ രാഷ്ടീയ പാര്‍ട്ടികള്‍ക്ക് നോട്ടീസ് അയച്ചിരുന്നുവെങ്കിലും പാര്‍ട്ടികള്‍ക്ക് വേണ്ടി ആരും ഇന്ന് ഹാജരായില്ല.



ടെലിവിഷന്‍ ചാനല്‍ പ്രവര്‍ത്തകര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്നും സാമൂഹിക അകലം ലംഘിക്കുകയാണന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് കക്ഷി ചേരല്‍ ഹര്‍ജിയും കോടതിയിലെത്തി. കാക്കനാട് തെങ്ങോട് സ്വദേശി രാജേഷ് എസക്കിയേല്‍ ആണ് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

കോവിഡിന്റെ മറവില്‍ പ്രതിഷേധിക്കാനുള്ള അവകാശം സര്‍ക്കാര്‍ തടയുകയാണെന്ന് ആരോപിച്ച്‌ പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിരുന്നു.

എന്നാല്‍ ഈ ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി

Post a Comment

Previous Post Next Post