മാടായി ഉപജില്ല പാഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് എഡു ക്ലബ്ബ് മാടായി.....


മാടായി ഉപജില്ലയിലെ 
വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് 
പാഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേണ്ടി എഡു ക്ലബ്ബ് മാടായി എന്ന മൊബൈൽ അപ്ലിക്കേഷൻ തയ്യാറായി.
ഇപ്പോൾ നടക്കുന്ന ഓൺലൈൻ പoന പ്രവർത്തനങ്ങളോടപ്പം വിദ്യാർത്ഥികളിലെ സർഗവാസനങ്ങൾ പരിപോഷിപ്പിക്കാനാണ് ഇത് തയ്യാറാക്കിയത്.

ഓൺലൈൻ പഠനങ്ങൾക്ക് തടസ്സം നേരിടാതെ അവധി ദിനങ്ങളിലും  ശനി, ഞായർ ദിവസങ്ങളിലുമാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്
വിവിധ ക്ലബ്ബുകൾ ആയ സയൻസ് ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, ഗണിതശാസ്ത്ര ക്ലബ്ബ് ' അറബിക് ക്ലബ്ബ് ,ഉറുദു ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യവേദി സംസ്കൃത ക്ലബ്ബ് എന്നിവയിലെ വിവിധ പഠന പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് ഈ അപ്ലിക്കേഷൻ തയ്യാറാക്കിയത്.

മാടായി ഉപജില്ല ഇ.ടി ക്ലബ്ബ് കൺവീനർ ഷാജി ടി.പി യാണ് ഇത് രൂപകൽപ്പന ചെയ്തത് .മാടായി ഉപജില്ലയിൽ ഓൺലൈനായി
പരിസ്ഥിതി ക്വിസ് മത്സരം, വായനാമത്സരം ,ചാന്ദ്രദിന ക്വിസ് മത്സരം, എന്നിവ ഉപജില്ലയിലെ വിവിധ ദിനങ്ങളിലായി നടന്നു കഴിഞ്ഞു .
കഴിഞ്ഞ ചാന്ദ്രദിന ക്വിസ് മത്സരം 2700 വിദ്യാർഥികളാണ് ഓൺലൈനായി പങ്കെടുത്തത്.കൂടാതെ ചാന്ദ്രദിനത്തിൽ ഉപജില്ലയിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ഐ എസ്സ്.ആർ. ഒ മുൻ ശാസ്ത്രജ്ഞൻ പി.എം സിദ്ധാർത്ഥനുമായുള്ള സംവാദം വെബിനാർ സംഘടിപ്പിച്ചു. .ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആണ് ഈ ആപ്ലിക്കേഷൻ ഉപയോഗിക്കപ്പെടുന്നത് .

ഇത് വിദ്യാർഥികളിലും രക്ഷിതാക്കളിലും അധ്യാപകരിലും നല്ല സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് .
എല്ലാ കുട്ടികൾക്കും ഈ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ നിന്ന് educlubmadayi എന്ന പേരിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇപ്പേൾ നടക്കുന്ന വിക്ടേഴ്സ് ചാനൽ ലൈവും ഫസ്റ്റ് ബെൽ ക്ലാസ്സുകളും ഇതിൽ ലഭ്യമാണ്.

സ്വാതന്ത്ര്യ ദിനത്തിൽ വൈവിധ്യമാർന്ന പഠനപ്രവർത്തനങ്ങൾ ആണ് വിദ്യാർഥികൾക്ക് ഇതിലൂടെ നടത്തുന്നത്. 
ഉപജില്ലയിലെ എൽപി വിഭാഗം വിദ്യാർഥികൾക്ക് "സ്വാതന്ത്ര്യ ദിനത്തിൽ എനിക്ക് പറയാനുള്ളത്; എന്ന വിഷയത്തിൽ വീട്ടിൽ നിന്നും രണ്ട് മിനിട്ട് വീഡിയോ മൊബൈലിൽ പകർത്തുകയും അധ്യാപകർക്ക് അയച്ചു കൊടുക്കുകയും അധ്യാപകർ അപ്ലിക്കേഷൻ വഴി ബ അയക്കുകയും പിന്നീട് ഉപജില്ലയിലെ ലഭ്യമായ എല്ലാ വീഡിയോകളും കോർത്തിണക്കിക്കൊണ്ട് ഈ അപ്ലിക്കേഷനിലൂടെ എല്ലാവരിലും എത്തിക്കുന്നു. 

ആഗസ്റ്റ് 15ന് 11മണിക്ക് വൈവിധ്യ ഭാഷകളിലുള്ള വെബിനാർ നടക്കും. ഉപജില്ലയിലെ തിരഞ്ഞെടുത്ത  വിദ്യാർഥികൾ ഹിന്ദി, ഇംഗ്ലീഷ് ,അറബി, ഉർദു, സംസ്കൃതം ,മലയാളം എന്നീ വിവിധ ഭാഷകളിൽ സ്വാതന്ത്ര്യദിന സന്ദേശം കൈമാറുന്നു .കല്യാശ്ശേരി മണ്ഡലം എം .എൽ .എ. ടി വി രാജേഷ് ഉദ്ഘാടനം ചെയ്യും .കണ്ണൂർ ഡി.ഡി ഇ മനോജ് മണിയൂർ,
 സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്ട് കോഡിറ്റേർ ടി പി വേണുഗോപാലൻ.
ഡയറ്റ് പ്രിൻസിപ്പാൾ 
വിനോദ്, കൈറ്റ് ജില്ലാ കോഡിനേറ്റർ ബൈജു കെ എന്നിവർ സംബന്ധിക്കും. ഉപജില്ലയിലെ ഈ പ്രവർത്തനങ്ങൾക്ക് 
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ 
എംപി പ്രസന്ന ടീച്ചറുടെ നേതൃത്വത്തിൽ 
ഡയറ്റ് ഫാക്കൽറ്റി അംഗം അനുപമ.ആർ, ഐ.ടി. കോഡിനേറ്റർ സരിത,
സമഗ്ര ശിക്ഷ ബി.പി.സി രാജേഷ് കടന്നപ്പള്ളി, എച്ച്.എം ഫോറം കൺവീനർ സി.പി.ബാബുരാജ്, സയൻസ് ക്ലബ് സെക്രട്ടറി പി.വി പ്രസാദ് ,ഇ.ടി ക്ലബ്ബ് സെക്രട്ടറി ഷാജി ടി.പി, സാമൂഹ്യശാസ്ത്ര ക്ലബ്ബ് സെക്രട്ടറി കെ.വി രാഘവൻ ,
ഗണിത ശാസ്ത്ര ക്ലബ് സെക്രട്ടറി മനോഹരൻ .കെ,
സംസ്കൃതം അക്കാഡമിക് കൗൺസിൽ സെക്രട്ടറി വാസുദേവൻ, വിദ്യാരംഗം കലാ സാഹിത്യ കൺവീനർ രവീന്ദ്രൻ 
തിടിൽ,
 ക്ലബ്ബ്, ഉറുദു ക്ലബ്ബ് സെക്രട്ടറി അശ്റഫ്, അറബി ക്ലബ്ബ് സെക്രട്ടറി അബ്ദുൽ സലാം.കെ, പ്രവൃത്തി പരിചയ കൺവീനർ രാജശ്രീ അധ്യാപകരായ ശാലിനി.എം കെ, ലതീഷ്.സി.വി എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു .

Post a Comment

Previous Post Next Post