സ്വാതന്ത്ര്യ ദിനാഘോഷം:മാടായി ഉപജില്ലയിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ വെബിനാർ നാളെ....


സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി നാളെ മാടായി ഉപജില്ലയിലെ യു.പി, ഹൈസ്കൂൾ വിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ വെബിനാർ നടക്കും. വിദ്യാർത്ഥികൾ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബി, ഉറുദു, സംസ്കൃതം എന്നീ വിഷയത്തിൽ സ്വാതന്ത്ര്യ ദിനാചരണത്തെ കുറിച്ച് സംസാരിക്കും. മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.പി.പ്രസന്ന അദ്ധ്യക്ഷത വഹിക്കും. 

കല്ലാശ്ശേരി മണ്ഡലം എം എൽ.എ ടി.വി.രാജേഷ്  ഉദ്ഘാടനം ചെയ്യും.. കണ്ണൂർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർ മനോജ് മാണിയൂർ, സമഗ്ര ശിക്ഷാ ജില്ലാ പ്രോഗ്രാം കോഡിനേറ്റർ ടി.പി.വേണുഗോപാലൻ, ഡയറ്റ് പ്രിൻസിപ്പാൾ വിനോദ്, കൈറ്റ് ജില്ലാ കോഡിനേറ്റർ ബൈജു കെ എന്നിവർ സംബന്ധിക്കും. ഉപജില്ലയിലെ എഡു ക്ലബ്ബ് മാടായി എന്ന മൊബൈൽ അപ്ലിക്കേഷനിലൂടെ ഈ പരിപാടി ലൈവായി ഉപജില്ലയിലെ എല്ലാ വിദ്യാർത്ഥികൾക്കും കാണാൻ സാധിക്കും.

രാത്രി. 7.30,8,8. 30 സമയങ്ങളിൽ ഓൺലൈനായി എൽ.പി, യു.പി, ഹൈസ്കൂൾ ക്വിസ് മത്സരവും നടക്കും.വി ജയികൾക്ക് സർട്ടിഫിക്കേറ്റ് മത്സരം പൂർത്തിയായാൽ അപ്ലിക്കേഷനിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കും.എൽ.പി.വിഭാഗത്തിലെ കുട്ടികളുടെ സ്വാതന്ത്ര്യദിന പ്രസംഗം വീട്ടിൽ റെക്കോർഡ് ചെയ്ത് 570 കുട്ടികൾ അയച്ച് തന്നിരുന്നു. ഉച്ചയ്ക്ക് ശേഷം എഡു ക്ലബ്ബിലൂടെ എല്ലാവർക്കും കാണാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post