കണ്ണൂരില്‍ കോവിഡ് ചികിത്സയിലായിരുന്ന രണ്ടുപേര്‍ മരിച്ചു..




കോവിഡ് ചികിത്സയില്‍ കഴിയുകയായിരുന്ന രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ ആലക്കോട് തേര്‍ത്തല്ലി കുണ്ടേരി സ്വദേശി കെ.വി സന്തോഷ് (45), മാവിലായി സ്വദേശി കെ.കൃഷ്ണന്‍ (74) എന്നിവരാണ് മരിച്ചത്.ഇരുവരും പരിയാരത്തെ കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. .
ആലക്കോട്  തേർത്തല്ലി കുണ്ടേരി സ്വദേശി കെ.വി സന്തോഷ് ( 45 ) ആണ് മരിച്ചത് മുംബൈയിൽ ഹോട്ടൽ നടത്തുകയായിരുന്ന ഇയാൾ ഒരാഴ്ച്ച മുമ്പാണ് കേരളത്തിൽ എത്തിയത് കൊവിഡ് പോസറ്റീവ് സ്ഥിരീകരിച്ചതോടെ പരിയാരം ഗവ.മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇദ്ദേഹത്തിന്റെ 2 സഹോദരങ്ങൾക്കും കഴിഞ്ഞ ദിവസം കൊവിഡ് പോസറ്റീവ് സ്ഥിരീകരിച്ചിരുന്നു
ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് കൃഷ്ണനെ ആശുപത്രിയിലെത്തിച്ചത്. പ്രമേഹവും കിഡ്നി സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു.ഈ മാസം ഒമ്ബതുമുതല്‍ ചകിത്സയിലായിരുന്നു.

Post a Comment

Previous Post Next Post