ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതിനാല്‍ കണ്ണൂര്‍ ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്..


ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതിനാല്‍ കണ്ണൂര്‍ ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. ചെങ്കല്‍, കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം ഈ മാസം 14 വരെ നിര്‍ത്തിവെക്കാനാണ് കളക്ടര്‍ ഉത്തരവ് ഇട്ടിരിക്കുന്നത്.



ശക്തമായ മഴ തുടരുന്നതിനാല്‍ ജില്ലയുടെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. പയ്യാവൂര്‍ ചന്തപ്പാറയില്‍ ഉരുള്‍പൊട്ടി. പയ്യാവൂര്‍ പഞ്ചായത്തിലെ ചീത്തപ്പാറയിലും കേളകം അടയ്ക്കാത്തോട് വനപ്രദേശത്തുമാണ് ഉരുള്‍പ്പൊട്ടലുണ്ടായത്.

ശ്രീകണ്ഠാപുരം ടൗണിലും വെള്ളം കയറി.പുഴകള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് ആയിരത്തിലധികം പേരെ മാറ്റിപാര്‍പ്പിച്ചു.വളപട്ടണം പുഴ കരകവിഞ്ഞതോടെ പറശ്ശിനിക്കടവ് ക്ഷേത്രം ഉള്‍പ്പടെ അഞ്ച് പഞ്ചായത്തുകള്‍ വെള്ളത്തിനടിയിലായി. തളിപ്പറമ്ബ ഇരിട്ടി ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.

Post a Comment

Previous Post Next Post