കുഞ്ഞിമംഗലം യു ഡി എഫ് കമ്മിറ്റി കരിദിനം ആചരിച്ചു...




കരിദിനം
കുഞ്ഞിമംഗലം: ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം സെക്രട്ടറിയേറ്റ് അഗ്നിക്കിരയാക്കിയ പശ്ചാത്തലത്തിൽ സ്വർണക്കള്ളക്കടത്തുകേസിലെ സുപ്രധാന രേഖകൾ സൂക്ഷിക്കുന്ന കൊച്ചിയിലെ എൻ.ഐ.എ കോടതിക്ക് പ്രതേകം പോലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ഡി സി സി ജനറൽ സെക്രെട്ടറി  Adv.നൗഷാദ് വാഴവളപ്പിൽ ആവശ്യപ്പെട്ടു. കുഞ്ഞിമംഗലം യു ഡി എഫ് കമ്മിറ്റി കരിദിനം ആചരിച്ചുകൊണ്ട് നടത്തിയ പ്രധിഷേധ യോഗം ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം  പ്രധിഷേധ യോഗത്തിൽ യു ഡി എഫ് ചേർമാൻ കെ.വിജയൻ അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് കല്യാശേരി മണ്ഡലം കൺവീനർ എസ് കെ പി സക്കറിയ സാഹിബ് , പഞ്ചായത്ത് മെമ്പർ തയ്യിൽ താജുദ്ധീൻ , എം കെ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
 യു ഡി എഫ് കൺവീനർ ടി .പി .മുസ്തഫ സ്വാഗതവും കെ .വി .സതീഷ് കുമാർ നന്ദിയും പറഞ്ഞു പ്രതിഷേധ യോഗത്തിനുമുന്നോടിയായി ആണ്ടാംകൊവ്വൽ കേന്ദ്രീകരിച്ചു നടന്ന പ്രകടനത്തിന് കെ .ഷിജു , വിനോദ് .പി , വേണുഗോപാലൻ .കെ , അഷ്‌റഫ്.കെ.പി  തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post