മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ ശമ്പളം വര്‍ധിപ്പിച്ചു..

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ ശമ്പളം വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. 14 വര്‍ഷത്തിന് ശേഷമാണ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ ശമ്പള പരിഷ്‌കരണം നടക്കുന്നത്. 1.1.2016 മുതലുള്ള കുടിശിക ഉള്‍പ്പെടെ നല്‍കും.
ശമ്പള പരിഷ്‌കകരണം വൈകുന്നതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപക സംഘടന കരിദിനാചരണം തുടരുകയായിരുന്നു. സെപ്റ്റംബര്‍ 3 മുതല്‍ അനിശ്ചിതകാല നിസഹകരണ സമരം തുടങ്ങാനും തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ശമ്പള പരിഷ്‌കരണത്തിന് മന്ത്രിസഭ അനുമതി നല്‍കിയത്.

Post a Comment

Previous Post Next Post