ഫോണ്‍വിളിക്കുന്ന സമയത്ത് ഏര്‍പ്പെടുത്തിയ കോവിഡ് ബോധവത്കരണ സന്ദേശങ്ങള്‍ നിര്‍ത്തി ബിഎസ്എന്‍എല്‍..




ഫോണ്‍വിളിക്കുന്ന സമയത്ത് ഏര്‍പ്പെടുത്തിയ കോവിഡ് ബോധവത്കരണ സന്ദേശങ്ങള്‍ നിര്‍ത്തി ബിഎസ്എന്‍എല്‍. ഈ ബോധവത്കരണ സന്ദേശങ്ങള്‍ ഇപ്പോഴത്തെ മഴക്കെടുതി പോലുള്ള ദുരന്ത സാഹചര്യങ്ങളില്‍ പ്രയാസമുണ്ടാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നടപടി.

ദുരന്തസാഹചര്യങ്ങളില്‍ അത്യാവശ്യങ്ങള്‍ക്കായി വിളിക്കുമ്പോള്‍ മിനിറ്റുകള്‍ നീണ്ട സന്ദേശം വിലപ്പെട്ട സമയം നഷ്ടമാക്കുന്നു എന്നാണ് പ്രധാന ആക്ഷേപം. അത്യവശ്യത്തിന് ആംബുലന്‍സിന് വിളിക്കുമ്പോള്‍പ്പോലും ഇതാണ് കേള്‍ക്കുക. ഇത് വിലപ്പെട്ട ജീവനുകള്‍ നഷ്ടമാവാന്‍ വരെ കാരമായേക്കാമെന്നാണാണ് പരാതി ഉയര്‍ന്നത്.

കോവിഡ് വ്യാപിച്ച സഹാചര്യത്തില്‍ കേന്ദ്ര നിര്‍ദേശപ്രകാരമാണ് ഇത്തരത്തില്‍ ബോധവത്കരണ സന്ദേശം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ബിഎസ്എന്‍എല്‍ തീരുമാനത്തിന് പിന്നാലെ മറ്റ് ടെലികോം കമ്പനികള്‍ എന്ത് നിലപാട് എടുക്കുമെന്ന് വ്യക്തമല്ല. ബി.എസ്.എന്‍.എല്‍. കേന്ദ്രത്തില്‍നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് ഈ അറിയിപ്പ് നിര്‍ത്തിയത്.

Post a Comment

Previous Post Next Post