ഹിന്ദു പിന്തുടര്‍ച്ചാവകാശം; നിര്‍ണ്ണായക വിധിയുമായി സുപ്രീം കോടതി..


ഹിന്ദു പിന്തുടര്‍ച്ചാവകാശം സംബന്ധിച്ച്‌ നിര്‍ണ്ണായക വിധിയുമായി സുപ്രീം കോടതി. ഹിന്ദു പെണ്‍കുട്ടികള്‍ക്ക് പാരമ്ബര്യ സ്വത്തില്‍ തുല്യാവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. ജീവിതാവസാനം വരെയും പെണ്‍മക്കള്‍ക്ക് പാരമ്ബര്യ സ്വത്തില്‍ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിനേതാണ് വിധി.

'മകള്‍ ജീവിതകാലം മുഴുവന്‍ മകള്‍ തന്നെ. മകന്‍ വിവാഹം കഴിക്കുന്നത് വരെ മകന്‍ ആയിരിക്കുകയുള്ളു' എന്നായിരുന്നു കോടതിയുടെ പരാമാര്‍ശം.

1956 ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശം 2005ലാണ് ഭേദഗതി ചെയ്തത്. 2005ലെ ഭേദഗതി അനുസരിച്ചാണ് പെണ്‍മക്കള്‍ക്ക് പൂര്‍വ്വിക സ്വത്തില്‍ തുല്യ വിഹിതം നല്‍കിയത്.
ഈ ഭേദഗതിക്ക് മുമ്ബ് പിതാവിന്റെ മരണം സംഭവിച്ചിരുന്നെങ്കില്‍, അതായത് 2005 ന് മുമ്ബ്, പെണ്‍മക്കള്‍ക്ക് പിതാവിന്റെ പൂര്‍വ്വിക സ്വത്തില്‍ ഒരു പങ്ക് ലഭിക്കില്ലായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍, 2005 ന് മുമ്ബ് പിതാവ് മരിച്ച പെണ്‍മക്കള്‍ക്കും പിതാവിന്റെ സ്വത്തില്‍ തുല്യമായ പങ്ക് ഉണ്ടായിരിക്കുമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി.

Post a Comment

Previous Post Next Post