പയ്യന്നൂർ കാർഷിക വികസന ബാങ്കിന്റെ മട്ടുപ്പാവ് പൂന്തോട്ടമാക്കി ജീവനക്കാർ... വിളവെടുപ്പ് ടി.വി.രാജേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു..




പയ്യന്നൂർ കാർഷിക വികസനബാങ്കിന്റെ മട്ടുപ്പാവിൽ മനോഹര ദൃശ്യമൊരുക്കി പൂത്തുനിൽക്കുന്ന ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നടത്തി. ബാങ്ക് ജീവനക്കാരാണ് മട്ടുപ്പാവ് പൂന്തോട്ടമാക്കി മാറ്റിയത്. ടെറസിൽ ജൈവ പച്ചക്കറി കൃഷിചെയ്ത് വിജയിപ്പിച്ചതിന്റെ അനുഭവപാഠം ഉൾക്കൊണ്ടാണ് ബാങ്ക് സെക്രട്ടറി വി.വി.പ്രിൻസിന്റെ നേതൃത്വത്തിൽ കഴിഞ്ഞവർഷം ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. ജൈവരീതിയിൽ ജൂൺ 15-നാണ് 200 ഗ്രോബാഗുകളിലായി തൈനട്ടത്. കോവിഡ് കാലമായതിനാൽ അന്യസംസ്ഥാന പൂക്കൾക്ക്‌ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ജൈവരീതിയിൽ തദ്ദേശീയമായി ഉത്‌പാദിപ്പിച്ച ചെണ്ടുമല്ലിക്ക് ആവശ്യക്കാരേറെയാണ്.

വിളവെടുപ്പ് ഉദ്ഘാടനം ടി.വി.രാജേഷ് എം.എൽ.എ. നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.വി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ബാങ്ക് മുൻ പ്രസിഡന്റ് അഡ്വ. പി.സന്തോഷ്, കെ.എം.ഷാജി, വി.വി.സോഹൻലാൽ, ബാങ്ക് സെക്രട്ടറി വി.വി.പ്രിൻസ്, ബാങ്ക് ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post