മുഖ്യമന്ത്രിയുടെ രാജിക്കായി സേവ് കേരള സ്പീക്ക് അപ് ക്യാപെയിൻ ..


പഴയങ്ങാടി : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കുക, കേസ് സി.ബി.ഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു  കൊണ്ട് കെ.പി.സി.സി. നിർദ്ദേശാനുസരണം മാടായി  ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സേവ് കേരള സ്പീക്ക് അപ് ക്യാമ്പയിൻ നടത്തി. മാടായിമണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഓഫീസിൽ ഡി. സി. സി. ട്രഷറർ കെ. വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് പി. പി. കരുണാകരൻ അധ്യക്ഷത വഹിച്ചു.   ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ. ബ്രിജേഷ് കുമാർ, അഡ്വ. നൗഷാദ് വാഴവളപ്പിൽ, മാടായി മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ സുധീർ വെങ്ങരഎന്നിവർ പ്രസംഗിച്ചു.രാവിലെ മുതൽ ഉച്ചവരെ സത്യ ഗ്രഹം നടത്തി.

Post a Comment

Previous Post Next Post