ഏഴോം പഞ്ചായത്ത് ഇന്ന് മുതൽ അടച്ചിടും..



പഴയങ്ങാടി:കൊവിഡ് വ്യാപനം കൂടുന്നതിനാൽ ഏഴോം പഞ്ചായത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ.ബുധനാഴ്ച മുതൽ ഒരാഴ്ചക്കാലം കടകളും വ്യാപാരസ്ഥാപനങ്ങളും, ധനകാര്യ സ്ഥാപനങ്ങളും, പൂർണമായും അടച്ചിടും.സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് പൊതുജനങ്ങൾക്ക് സേവനവും ലഭ്യമാവുകയില്ല.

പൊതു ഗതാഗത സംവിധാനം ഉണ്ടാവില്ല. അനാവശ്യമായി യാത്ര ചെയ്യുന്നവരെയും, ചുറ്റിക്കറങ്ങുന്ന വർക്കെതിരെയും കർശന നടപടികൾ ഉണ്ടാവും.പകർച്ചവ്യാധി രോഗ നിയന്ത്രണ പ്രകാരം കേസെടുക്കും. പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട് .അടിപ്പാലത്തും , കണ്ണോത്തും സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് രോഗവ്യാപനം ഉണ്ടായതിനാലാണ് നിയന്ത്രണം.

പൊതുജനങ്ങൾക്ക് ഒരാഴ്ച കാലത്തേക്ക് വേണ്ടുന്ന അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിന് ബുധനാഴ്ച പകൽ 2 മണി വരെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്ന് പ്രവർത്തിക്കാം. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും പഞ്ചായത്ത് ,അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post