മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ര്‍ക്കും ഡെപ്യൂട്ടി ക​ളക്ടര്‍ക്കും കൊ​വി​ഡ്..


മലപ്പുറം ക​ളക്ടര്‍ കെ.ഗോപാലകൃഷ്ണനും ഡെപ്യൂട്ടി ക​ളക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ക​ളക്‌ട്രേറ്റിലെ ഉന്നത ഉദ്യോഗസ്ഥരടക്കം 21 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മു​ഖ്യ​മ​ന്ത്രി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ്പര്‍​ക്ക​പ​ട്ടി​ക​യി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം.



ക​രി​പ്പൂ​രി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ക​ള​ക്ട​ര്‍ നേ​ര​ത്തെ ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. അ​ബ്ദു​ല്‍ ക​രീ​മി​ന് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഗ​ണ്‍​മാ​നും നേ​ര​ത്തെ രോ​ഗം ബാ​ധി​ച്ചി​രു​ന്നു. മ​ല​പ്പു​റ​ത്ത് വ്യാ​ഴാ​ഴ്ച 202 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ച​ത്. നാ​ല് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ള്‍​പ്പെ​ടെ 26 പേ​ര്‍​ക്ക് ഉ​റ​വി​ട​മ​റി​യാ​തെ​യും 158 പേ​ര്‍​ക്ക് നേ​രി​ട്ടു​ള്ള സ​മ്ബ​ര്‍​ത്തി​ലൂ​ടെ​യു​മാ​ണ് രോ​ഗ​ബാ​ധ.

Post a Comment

Previous Post Next Post