കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കാനുള്ള രൂപരേഖ തയ്യാറാകുന്നതായി ആരോഗ്യമന്ത്രി..




കൊവിഡ് വാക്‌സിന്‍ കേരളത്തില്‍ ഉപയോഗിക്കാനുള്ള രൂപരേഖ തയ്യാറാകുന്നതായായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇപ്പോഴത്തെ കൊവിഡ് സാഹചര്യം ആറു മാസം കൂടി നീണ്ടുനില്‍ക്കാനുള്ള സാധ്യതയുണ്ട്. വാക്‌സിന്‍ എത്തുന്നതു വരെ കാത്തു നില്‍ക്കാതെ മാര്‍ഗരേഖ തയ്യാറാക്കുകയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, വാര്‍ത്താസമ്മേളനത്തില്‍ മിണ്ടുന്നില്ലെന്ന ആരോപണങ്ങളോടും ആരോഗ്യമന്ത്രി പ്രതികരിച്ചു. അത്തരം ആരോപണങ്ങളില്‍ കഴമ്പില്ല. ആരോഗ്യ വിഷയമായതിനാലാണ് മുഖ്യമന്ത്രിക്കൊപ്പം വാര്‍ത്താസമ്മേനത്തില്‍ പങ്കെടുക്കുന്നത്. കാര്യങ്ങള്‍ വിശദീകരിക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണെന്നും അതാണ് ശരിയെന്നും ശൈലജ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തുടക്കത്തില്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്. അന്ന് കൊവിഡ്, ആരോഗ്യവകുപ്പിന് കൈകാര്യം ചെയ്യാവുന്ന വിഷയമായിരുന്നു. പിന്നീട് സ്ഥിതിയില്‍ വ്യത്യാസം വന്നു. എല്ലാ കാര്യങ്ങളും വിശദീകരിക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണെന്നും അതാണ് ശരിയെന്നും മന്ത്രി പ്രതികരിച്ചു.

Post a Comment

Previous Post Next Post