പരീക്ഷകള്‍ നടത്താനൊരുങ്ങി പിഎസ്.സി...


കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ഒക്ടോബര്‍ മുതല്‍ എഴുത്ത് പരീക്ഷകള്‍ നടത്താനൊരുങ്ങി പിഎസ്.സി.

വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ച 73 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ക്കായാണ് പരീക്ഷ നടത്തുന്നത്. ലോക്ക് ഡൗണില്‍ മുങ്ങിപ്പോയ പരീക്ഷാ നടത്തിപ്പും റാങ്ക് ലിസ്റ്റ് തയ്യാറാക്കലും ശരവേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് നീക്കം.



ഹൈ സ്കൂള്‍ അസിസ്റ്റന്റ്, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്, സെക്രെട്ടറിയേറ്റ്‌ അസിസ്റ്റന്റ് എന്നിവ ഉള്‍പ്പടെ 300 തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിന് നടപടിയെടുക്കും. യാത്ര ബുദ്ധിമുട്ട് പരമാവധി ഒഴിവാക്കുന്ന വിധമാകും പരീക്ഷകള്‍ ക്രമീകരിക്കുക. പരീക്ഷാ ഹാളിലെ കാര്യങ്ങളും മറ്റു തയ്യാറെടുപ്പുകളും ആരോഗ്യവകുപ്പുമായി കൂടി ആലോചിച്ച്‌ നടത്തും. നടന്നു കഴിഞ്ഞ പരീക്ഷകളുടെ മെയിന്‍, സപ്പ്ളിമെന്ററി, ലിസ്റ്റുകള്‍ സമാഹരിച്ച്‌ സമയബന്ധിതമായി പ്രസിദ്ധികരിക്കും. എല്‍.ഡി ക്ലാര്‍ക്ക് തസ്തികകളിലേക്ക് 17 ലക്ഷം, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്ക് 7 ലക്ഷവും അപേക്ഷകരുണ്ട്.

ലോക്ക് ഡൗണില്‍ പി.എസ്.സി ഓഫീസുകളിലും ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയെങ്കിലും,നിരവധി പട്ടികകള്‍ ഇക്കാലയളവില്‍ പ്രസിദ്ധികരിക്കുകയും കാലാവധി കഴിയാറായ റാങ്ക് ലിസ്റ്റുകളില്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്ക് അഡ്വൈസ് മെമ്മോ അയക്കുകയും ചെയ്തു .

Post a Comment

Previous Post Next Post