കൊറോണ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 250 ജീവനക്കാർക്ക് പരിശോധന നടത്തി..


കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ 250 ജീവനക്കാർക്ക് ആരോഗ്യവകുപ്പ് ആന്റിജൻ പരിശോധന നടത്തി. ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി മെഡിക്കൽ ഓഫീസർ പറഞ്ഞു

ഇവരെ ജില്ലാ ആസ്പത്രിയുടെ കീഴിലുള്ള പ്രാഥമിക പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.

മംഗളൂരുവിൽ റെയിൽവേ ജീവനക്കാരിൽ ചിലർക്ക് കോവിഡ് ബാധിച്ചിരുന്നു. അതിനെത്തുടർന്നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട മുഴുവൻ വിഭാഗത്തിന്റെയും പരിശോധന നടത്തിയത്. ഡോ. അഖിൽ, ഡോ. മുഹമ്മദ് സഹൽ, ഡോ. ബിനിൽ, വി.എസ്.ബൈജു, ഹരി, അശ്വതി, റെയിൽവേ ഉദ്യോഗസ്ഥരായ ഡോ. വത്സല, പി.കെ.അജിത്ത് കുമാർ, ടി.സജിത്കുമാർ, മുഹമ്മദ് നിസാർ, മനോജ് കുമാർ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post