കോഴിബസാർ -ജമായത്ത് ഹയർ സെക്കന്ററി സ്കൂൾ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും.....



മുഖ്യമന്ത്രിയുടെ  തദ്ദേശ റോഡ് പുനർ നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന
കോഴിബസാർ - എസ്ബിഐ  - ജമായത്ത് ഹയർ സെക്കന്ററി റോഡിന്റെ
പ്രവൃത്തി ഉദ്ഘാടനം
മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ടി വി രാജേഷ് എം എൽ എ അറിയിച്ചു.

ആഗസ്ത് 4 ന് ചൊവ്വഴ്ച വൈകുന്നേരം 3 മണിക്ക് പുതിയങ്ങാടി ജമായത്ത് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച്
കോവിഡ് 19 പ്രോട്ടോകോൾ പ്രകാരം വീഡിയോ കോൺഫ്രൻസ് മുഖേനയാണ് ഉദ്ഘാടന പരിപാടി.  തദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ അധ്യക്ഷത വഹിക്കും.

പ്രസ്തുത റോഡ് നവീകരിക്കാൻ 20 ലക്ഷം രൂപയാണ് അനുവദിച്ചത്. മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ  തദ്ദേശ റോഡ് പുനർ നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി 36 റോഡുകൾക്ക് 5.69 കോടി രൂപയാണ് അനുവദിച്ചത്.

Post a Comment

Previous Post Next Post