കണ്ണൂർ ജില്ലയില്‍ 92 പേര്‍ക്കു കൂടി രോഗമുക്തി..




കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 92 പേര്‍ കൂടി ഇന്നലെ (ആഗസ്ത് 29) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 2367 ആയി.

എംഐടി ഡിസിടിസി, നെട്ടൂര്‍ സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 29 വീതം പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് 19 പേരും രോഗമുക്തി നേടി. 12 പേര്‍ പാലയാട് സിഎഫ്എല്‍ടിസിയില്‍ നിന്നും രണ്ട് പേര്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ നിന്നും ഒരാള്‍ സെഡ് പ്ലസ് സിഎഫ്എല്‍ടിസിയില്‍ നിന്നുമാണ് രോഗമുക്തി നേടിയത്.

Post a Comment

Previous Post Next Post