സ്വര്‍ണ്ണത്തിന് പവന് 600 രൂപ കുറഞ്ഞ് 41,600 രൂപയായി  ..


തുടര്‍ച്ചയായ ദിവസങ്ങളിലെ വിലവര്‍ധനയ്ക്കു ശേഷം സ്വര്‍ണ്ണവിലയില്‍ നേരിയ കുറവ്. പവന് 600 രൂപ കുറഞ്ഞ് 41,600 രൂപയായി. 5200 രൂപയാണ് ഗ്രാമിന്റെ വില.

ഓഗസ്റ്റ് 1-ന് 40,160 രൂപയായിരുന്ന വിലയാണ് ഏഴിലെത്തിയപ്പോള്‍ 42,000 രൂപയായി വര്‍ധിച്ചത്. ആറുദിവസം കൊണ്ട് 1,840 രൂപയുടെ വര്‍ധന. ആഗോള വിപണിയില്‍ സ്വര്‍ണ്ണവില സ്ഥിരതയാര്‍ജിച്ചു. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 2,033.40 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 2072 ഡോളര്‍ വരെ പോയതിനു ശേഷമാണ് വിലിയില്‍ ഇടിവുണ്ടായത്.

Post a Comment

Previous Post Next Post