എസ്.ബി.ഐയില്‍ 3850 ഓഫീസര്‍ ഒഴിവുകള്‍: കൂടുതൽ അറിയാം.....


ബാങ്ക് ഓഫ് ഇന്ത്യയിൽ 3850 സർക്കിൾ ബേസ്ഡ് ഓഫീസർ ഒഴിവുകളുണ്ട്. എസ്.ബി.ഐയുടെ ഏഴ് സർക്കിളുകളിലാണ് ഒഴിവ്. അപേക്ഷിക്കുന്ന സർക്കിളുകളിലായിരിക്കും നിയമനം.

 ഒരാൾക്ക് ഒരു സംസ്ഥാനത്തിലേക്കു മാത്രമേ അപേക്ഷിക്കാനാവൂ.
അഹമ്മദാബാദ്, ബെംഗളൂരു സർക്കിളുകളിൽ 750 ഒഴിവുകൾ വീതമുണ്ട്. ഭോപ്പാൽ, ചെന്നൈ, ഹൈദരാബാദ്, ജയ്പ്പൂർ, മഹാരാഷ്ട്ര എന്നിവയാണ് ഒഴിവുള്ള മറ്റു സർക്കിളുകൾ.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം.
പ്രായപരിധി: 30 വയസ്സ്. 02.08.1990-നും 01.08.2020-നും ഇടയിൽ ജനിച്ചവരാകണം അപേക്ഷാർഥികൾ. സംവരണക്കാർക്ക് ഇളവുണ്ട്.

പ്രവൃത്തിപരിചയം: ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിലോ റീജണൽ റൂറൽ ബാങ്കിലോ ഓഫീസറായുള്ള 2 വർഷത്തെ പ്രവൃത്തിപരിചയം.

പ്രേശികഭാഷ: അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. പ്രാദേശിക ഭാഷാപരിജ്ഞാനം തെളിയിക്കുന്നതിനായി അതത് സംസ്ഥാനങ്ങളിലെ 10-ാം ക്ലാസ്/ 12-ാം ക്ലാസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

തിരഞ്ഞെടുപ്പ്: ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും. ചിലപ്പോൾ എഴുത്തുപരീക്ഷ ഉണ്ടാകും. സർക്കിൾ ബേസ്ഡ് ഓഫീസറായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറ് മാസത്തെ പ്രൊബേഷൻ ഉണ്ടായിരിക്കും.

അപേക്ഷാഫീസ്: 750 രൂപ. എസ്.സി, എസ്.ടി ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസില്ല. ഓൺലൈനായി അടയ്ക്കാം.

അപേക്ഷ: www.sbi.co.in/careersഎന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അനുബന്ധ രേഖകൾ അപേലോഡ് ചെയ്യണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 16.

Post a Comment

Previous Post Next Post